കുറ്റ്യാടി: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ഒമാനിൽ അന്തരിച്ചു. കുറ്റ്യാടി തളീക്കരയിലെ കെ.വി ബഷീർ (52) ആണ് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.


ഇദ്ദേഹം കോറത്ത് കോഫി ഷോപ്പ് നടത്തിവരികയായിരുന്നു. മസ്കത്ത് കെ.എം.സി.സിയുടെ സജീവ പ്രവർത്തകനായിരുന്നു.
ഭാര്യ: സഫീറ. മക്കൾ: മുഹമ്മദ് ഡാനിഷ്, ദിൽഷാ ഫാത്തിമ, ഹംദാൻ, മിൻസ സൈനബ്. മസ്കത്ത് കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി.
ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് ജുമുഅ നമസ്കാര ശേഷം 1.30ന് അമീറാത്ത് ഖബർ സ്ഥാനിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർഅറിയിച്ചു.
Talikara KV Basheer passed away