കുറ്റ്യാടി: ദേശീയ - സംസ്ഥാന തലത്തിൽ നിരവധി താരങ്ങളെ വാർത്തെടുത്ത വിദ്യാലയം വീണ്ടും താരോദയത്തിന് ഒരുക്കം തുടങ്ങി. ഫുട്ബോൾ, ബാസ്കറ്റ്ബോൾ പ്രതിഭകളെ കണ്ടെത്താൻ അവധിക്കാല പരിശീലനക്യാമ്പുമായി വട്ടോളി നാഷണൽ ഹയർസെക്കൻഡി സ്കൂൾ.

സ്കൂൾ മാനേജ്മെന്റ്, പൂർവവിദ്യാർഥികൾ, നാട്ടുകാർ എന്നിവരുടെ സംയുക്ത സഹകരണത്തിലാണ് വട്ടോളിയിലെ നൂറ്റമ്പത് കുട്ടികൾക്ക് രണ്ടുമാസം പരിശീലനക്യാമ്പ് ഒരുക്കിയിരിക്കുന്നത്.
ഒന്നു മുതൽ എട്ടാംക്ലാസ് വരെയുള്ള കുട്ടികളാണ് പരിശീലനം നേടുന്നത്. കേരള സ്പോർട്സ് കൗൺസിൽ പരിശീലകരായ ഡേവിഡ് ലൂക്കോസ്, അലീദ എന്നിവർക്കൊപ്പം കായികാധ്യാപകരായ സലീം രാജ്, പി.സി. സന്തോഷ്, അഭിലാഷ് എന്നിവരാണ് പരിശീലനം നൽകുന്നത്.
Again for the morning; Training camp at Vatoli to spot sports talent