കുറ്റ്യാടി : യാത്രാ ക്ലേശം നേരിടുന്ന തീക്കുനി, ആയഞ്ചേരി, കോട്ടപ്പള്ളി വടകര റൂട്ടിൽ കുറ്റ്യാടിയിൽ നിന്നും കെ.എസ് ആർ.ടി. ബസ്സ്സർവ്വീസ് ആരംഭിച്ചു.


കുറ്റ്യാടി പുതിയ ബസ് സ്റ്റാന്റിൽ നടന്ന ചടങ്ങിൽ കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്ത് ആദ്യ യാത്രയ്ക്ക് തുടക്കം കുറിച്ചു.കുന്നുമ്മൽ ബ്ലോക്ക്ച പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ചന്ദ്രി അധ്യക്ഷത വഹിച്ചു.
കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി. നഫീസ, വൈസ് പ്രസിഡണ്ട് ടി.കെ.മോഹൻദാസ്, എ.ടി.ഒ.ജയകുമാർ കെ., എ.ഡി. സുജീഷ് പി. വടകര, തൊട്ടിൽ പാലം ഇൻസ്പക്ടർമാരായ പ്രമോദ് എ., സജീവൻ കെ.എം എന്നിവർ പങ്കെടുത്തു.
Travel will be difficult; MLA flagged off the first journey of KSRTC