കുറ്റ്യാടി: (kuttiadinews.in) നൂറ്റാണ്ട് പഴക്കമുള്ള കുറ്റ്യാടി റിവർ റോഡിൻറെ നവീകരണ പ്രവർത്തി തുടങ്ങി. ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപയും കുറ്റ്യാടി പഞ്ചായത്ത് പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപയും വിനിയോഗിച്ചണ് റോഡ് നവീകരണം നടത്തുന്നത് .
Also read:
ഡി വൈ എഫ് ഐ പഠനോത്സവം സംഘടിപ്പിച്ചു
ജില്ലാ പഞ്ചായത്ത് അംഗം സി എം യശോദ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ അധ്യക്ഷയായി. പഞ്ചായത്ത് അംഗം എ സി മജീദ് സ്വാഗതം പറഞ്ഞു. കൂടാതെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ മോഹൻദാസ് പദ്ധതി വിശദീകരിച്ചു.
പി പി ചന്ദ്രൻ , സബീന മോഹൻ ,ടി കെ കുട്ട്യാലി, സി എൻ ബാലകൃഷ്ണൻ, പി പി ആലിക്കുട്ടി, വി പി മൊയ്‌തു, കെ പി കുഞ്ഞബ്‌ദുള്ള എന്നിവർ സംസാരിച്ചു.
Road upgrading; Kuttyadi river road renovation started