നരിപ്പറ്റ: (kuttiadi.truevisionnews.com) നമ്പ്യത്താംകുണ്ട് സി.എച്ച് മുഹമ്മദ് കോയ സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. അഹല്യാ കണ്ണാശുപത്രിയിലെ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു.

നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി ഉദ്ഘാടനം ചെയ്തു. ടി അമ്മാർ, സി.പി കുഞ്ഞബ്ദുല്ല, പി ലിബിയ, ദാമോദരൻ, ടി.വി കുഞ്ഞമ്മദ് ഹാജി, എൻ.കെ മൊയ്തു, ടി അന്ത്രു, രവി പുറ്റങ്കിയിൽ, രവി പാലോള്ളതിൽ, ടി.കെ അശോകൻ, പി ജനാർദനൻ എന്നിവർ സംസാരിച്ചു.
Eye examination camp organized