---
title: "ഡി വൈ എഫ്ഐ കായക്കൊടി മേഖല കമ്മിറ്റി വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണ്‍ നല്‍കി"
english_title: "DYFI Kayakodi Regional Committee handed over mobile phones to students"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/150/dyfi-kayakodi-regional-committee-handed-over-mobile-phones-to-students"
published_at: "2021-09-22T15:42:00+05:30"
category: "Kavilumpara"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614b018746691_dyfi.jpg"
keywords: []
---

# ഡി വൈ എഫ്ഐ കായക്കൊടി മേഖല കമ്മിറ്റി വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണ്‍ നല്‍കി

> **Lead Summary:** **കുറ്റ്യാടി: **ഡി വൈ എഫ്ഐ കായക്കൊടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ ഏറ്റവും അർഹതപ്പെട്ട കുട്ടികൾക്കായി മൊബൈൽ ഫോണുകൾ ജനകീയ സഹായത്തോടു കൂടി നല്‍കി.

## Article Content

**കുറ്റ്യാടി: **ഡി വൈ എഫ്ഐ കായക്കൊടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ ഏറ്റവും അർഹതപ്പെട്ട കുട്ടികൾക്കായി മൊബൈൽ ഫോണുകൾ ജനകീയ സഹായത്തോടു കൂടി നല്‍കി.

ഡിജി ചലഞ്ചിൻ്റെ ഭാഗമായാണ് മൊബൈൽ ഫോണുകൾ നൽകിയത് . ഡി വൈ എഫ്ഐ കായക്കൊടി മേഖലാ സെക്രട്ടറി പി പി നിഖിൽ സ്വാഗതം പറഞ്ഞു.

മേഖലാ പ്രസിഡൻ്റ് ദിനൂപ് സി പി അധ്യക്ഷനായി. ഡി വൈ എഫ്ഐ  സംസ്ഥാന ജോ.സെക്രട്ടറിയും ജില്ലാ സെക്രട്ടറിയുമായ വി വസീഫ് കായക്കൊടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷിജിൽ ഒ.പി ക്ക് മൊബൈൽ ഫോണ്‍ നൽകി പരിപാടി ഉദ്ഘാടനം ചെയ്തു .

ചടങ്ങിൽ ഡി വൈ എഫ്ഐ സംസ്ഥാന കമ്മറ്റി അംഗങ്ങളായ ജില്ലാ പ്രസിഡൻ്റ് എൽ ജി ലിജീഷ് , ജില്ലാ ട്രഷറർ പി സി ഷൈജു , ഡി വൈ എഫ്ഐ മുൻ ജില്ലാ ജോ. സിക്രട്ടറി എംകെ ശശി , ഡി വൈ എഫ്ഐ ബ്ലോക്ക് സെക്രട്ടറി എ റഷീദ് ,പി പി സനീഷ് മേഖല ട്രഷറർ അഖിൽ കണയംങ്കോട് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/150/dyfi-kayakodi-regional-committee-handed-over-mobile-phones-to-students)