കുറ്റ്യാടി: (kuttiadinews.in) ദേശാഭിമാനി കുന്നുമ്മൽ ഏരിയാ ലേഖകൻ കെ. മുകുന്ദൻ അന്തരിച്ചു. അർബുദ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയിൽ അല്പ സമയം മുമ്പായിരുന്നു അന്ത്യം. 57 വയസ്സായിരുന്നു.


പാരലൽ കോളേജുകളിൽ ദീർഘകാലം അധ്യാപകനായ മുകുന്ദൻ നേരത്തെ മംഗളം പത്രത്തിന്റെ പ്രാദേശിക ലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്.
മൃതദേഹം ഉച്ചയോടെ ദേവർകോവിലെ വീട്ടിലെത്തിച്ചു. സംസ്ക്കാരം പിന്നീട് നിശ്ച്ചയിക്കും.
ഭാര്യ: സജിത (അധ്യാപിക ഐഡിയൽ പബ്ലിക്ക് സ്ക്കൂൾ കുറ്റ്യാടി ) മക്കൾ: അശ്വിജ് (വിദ്യാർത്ഥി ), ഉജ്ജ്വൽ ( പ്ലസ്ടു വിദ്യാർത്ഥി )
അച്ഛൻ: പരേതനായ ഗോപാലൻ നായർ. അമ്മ: മാധവിയമ്മ. സഹോദരങ്ങൾ: രവീന്ദ്രൻ (റിട്ട. എക്സൈസ് ഡിപ്പാർട്ട്മെന്റ് ) അജയൻ ( എ.എസ്.ഐ കേരളാ പൊലീസ് ) പ്രസന്ന (റിട്ട. അധ്യാപിക കായക്കൊടി ഹൈസ്ക്കൂൾ).
#deshabhimani #writer #KMukundan #passedaway