Jan 8, 2024 11:07 PM

വട്ടോളി: (kuttiadinews.in) കഥാപ്രസംഗത്തിന്റെ കുലപതി സാംബശിവന്റെ മണ്ണിൽ വെന്ത് ജീവിക്കുന്ന സൗദത്തിന്റെ കഥ പറഞ്ഞ് വട്ടോളി നാഷണൽ ഹയർ സെക്കണ്ടറിയിലെ മിടുക്കർക്ക് എഗ്രേഡ്. ശ്രീപാർവ്വതി നമ്പ്യാരും സംഘവുമാണ് പലസ്തീനിലെ സത്രീകൾ അനുഭവിക്കുന്ന പാരതന്ത്ര്യത്തിന്റെ കഥ പറഞ്ഞത്.

അശ്വിൻ എസ് അനിൽ തബല യും നിവേദ് പ്രസാദ് നമ്പ്യാർ ടൈമറും സിദ്ധാർത്ഥ് ഹാർമോണിയവും വൈഭവ് സിമ്പലും കൈകാര്യം ചെയ്തു. ശ്രീപാർവ്വതിയുടെ അമ്മയും അധ്യപികയുമായ പ്രിയയാണ് കഥ തെരഞ്ഞെടുത്തത്.

രവീന്ദ്രൻ ഒതയോത്താണ് സംഗീതം നൽകിയത്. അധ്യാപികയായ പത്മശ്രീയുടെ മകനാണ് നിവേദ് പ്രസാദ്.

#Soudam #who #lives #grade #Vattoli #brilliance #storytelling

Next TV

Top Stories










News Roundup