കുന്നുമ്മൽ: (kuttiadinews.in) ജനകീയ ബജറ്റുമായി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്തിലെ 2024 - 25 വർഷത്തെ ബജറ്റ് വൈസ് പ്രസി: മുഹമ്മദ് കക്കട്ടിൽ അവതരിപ്പിച്ചു. കെ.പി ചന്ദ്രി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ബജറ്റിൽ ആരോഗ്യ മേഖലയ്ക്കായി 1.82 കോടി രൂപ, പാർപ്പിടം 1.42 കോടി, ബ്ലോക്ക് ഓഫീസ് കെട്ടിടത്തിനായി 97.80 ലക്ഷം, കായിക യുവജന ക്ഷേമത്തിനായി 51.50 ലക്ഷം, ക്ഷീര വികസനത്തിനായി 51.43 ലക്ഷം, ശുചിത്വ സുന്ദര ബ്ലോക്ക് പദ്ധതിക്കായി 64.85 ലക്ഷം, കാർഷിക മേഖലയ്ക്ക് 44.20 ലക്ഷം രൂപയും അനുവദിച്ചു.
വനിതാ ശാക്തീകരണത്തിനായി 43 ലക്ഷം, ഭിന്ന ശേഷി വിഭാഗക്കാർക്കായി 32.50 ലക്ഷം, കുടിവെള്ളത്തിനായി 36 ലക്ഷം, വയോജനങ്ങൾക്കായി 14 ലക്ഷം, അങ്കണവാടിക്ക് 12 ലക്ഷം, നീർത്തട വികസനത്തിനായി 5 കോടി രൂപയും ബജറ്റിൽ അനുവദിച്ചു.
#People #Budget #KunnummalBlockPanchayath #presented #budget #years