#shafiparabil|വ്യക്തിഹത്യ ചെയ്ത് വിജയിക്കാന്‍ വന്നയാളല്ല ഞാൻ ; നിയമപരമായി നേരിടും, ഷാഫി പറമ്പിൽ

#shafiparabil|വ്യക്തിഹത്യ ചെയ്ത് വിജയിക്കാന്‍ വന്നയാളല്ല  ഞാൻ ; നിയമപരമായി നേരിടും,  ഷാഫി പറമ്പിൽ
Apr 21, 2024 09:17 PM | By Meghababu

കുറ്റ്യാടി: (kuttiadi.truevisionnews.com) നവ മാധ്യമങ്ങളില്‍ എന്നെക്കുറിച്ച് ചര്‍ച്ച നടത്തിയത് ഇല്ലാത വീഡിയോയുടെ പേരിലാണ്. എനിക്കും അമ്മയില്ലേയെന്ന് ചോദിച്ചു. അത് പ്രയാസം സൃഷ്ടിച്ചുവെന്നും വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ പറഞ്ഞു.

ഞാന്‍ വ്യക്തിഹത്യ ചെയ്ത് വിജയിക്കാന്‍ വന്നയാളല്ല ഇന്നലെയും അത് ചെയ്തില്ല ഇനിയും അത് ചെയ്യില്ല. അതിനാല്‍ തനിക്ക് നേരിട്ട ഈ സംഭവത്തില്‍ രേഖാമൂലം ഞാന്‍ പരാതി നല്‍കും.

ഇല്ലാതൊരു വീഡിയോയുടെ പേരില്‍ വ്യക്തിഹത്യ നടത്തിയതിനെതിരെ നിയമപരമായി നേരിടുമെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു. എതിര്‍ സ്ഥാനാര്‍ത്ഥി വാര്‍ത്താ സമ്മേളനത്തില്‍ എന്റെ പേര് പരാമര്‍ശിച്ചു. നവ മാധ്യമങ്ങളിലും ഇത് തുടര്‍ന്ന്.

ഇല്ലാത്ത സംഭവത്തിന്റെ പേരിലാണ് അങ്ങിനെയൊരു വീഡിയോ ഉണ്ടാക്കിയതിന്റെ പേരില്‍ എന്റെയും എന്റെ കൂടെയുള്ളവരുടെയും പേരിലിട്ടത് അംഗീകരിക്കാന്‍ സാധിക്കില്ല. ചെയ്യാത ഒരു കാര്യത്തിന് എന്റെ പേര് എടുത്ത് പറഞ്ഞതിനെതിരെ രേഖാമൂലം പരാതി നല്‍കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

തലശ്ശേരി- ശൈലജ ടീച്ചര്‍ ഇവിടെ അവതരിപ്പിച്ചത് പുതിയ അടവ് നയമാണ്. അത് പിണറായി വിജയന്റെ നേതൃത്വത്തില്‍ വടകരയില്‍ ചേര്‍ന്ന രഹസ്യ യോഗത്തിലെടുത്ത തീരുമാനത്തിലാണെന്ന് ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍. വേണു പറഞ്ഞു. 19 സീറ്റിലും തോറ്റാലും വടകര തോല്‍ക്കരുതെന്നാണ് ആ യോഗത്തില്‍്്തീരുമാനിച്ചത്.

അതിന് വേണ്ടി അവര്‍ അങ്ങേയറ്റം തെറ്റായ വഴിയിലൂടെ സഞ്ചരിക്കും. അതിന് നുണ ബോംബും യഥാര്‍ത്ഥ ബോംബും അവര്‍ നിര്‍മ്മിക്കും. സ്ഥാനാര്‍ത്ഥിക്ക് സിംമ്പതി കിട്ടുകയും എതിര്‍ സ്ഥാനാര്‍ത്ഥിയെ ജനങ്ങള്‍ക്കിടയില്‍ ഇകഴ്ത്തി കെട്ടുകയും ചെയ്യണമെന്നത് അവരുടെ അടവ് നയത്തിന്റെ ഭാഗമാണ്. അതിന് അവര്‍ എതിരാളിയെ സന്ദേശം സിനിമയില്‍ ശങ്കരാടി പറയുന്നത് പോലെ പെണ്‍വിഷയത്തിലെങ്കിലും കുടുക്കുമെന്നും വേണു പറഞ്ഞു.

പോണ്‍ വീഡിയോ ഉണ്ടെന്ന് ഞാന്‍ പറഞ്ഞില്ലെന്നാണ് ഇപ്പോള്‍ ശൈലജ ടീച്ചര്‍ തീരുത്തി പറഞ്ഞിരിക്കുന്നത്. അതിനാല്‍ ശൈലജ ടീച്ചര്‍ വടകരയിലെ ജനങ്ങളോട് നിരുപാധികം മാപ്പ് പറയണമെന്നും വേണു കൂട്ടിച്ചേര്‍ത്തു. തന്റെ തലമാറ്റി പോണ്‍ വീഡിയോ പ്രചരിപ്പിക്കുകയാണെന്നും ഇതിന് പിന്നില്‍ ഷാഫിയാണെന്നും ശൈലജ ടീച്ചര്‍ പറഞ്ഞത് ലോകം മുഴുവന്‍ കണ്ടതാണ്.

അങ്ങിനെയൊരു വീഡിയോ ഇവിടെ ആരും കണ്ടില്ലെന്നതാണ് സത്യം. കെ.കെ രമക്കെതിരെയും ഉമതോമസിനെതിരെയും സി.പി.എം സൈബര്‍ സഖാക്കള്‍ നടത്തിയ തെമ്മാടിത്തരം ജനങ്ങള്‍ കണ്ടതാണ്. പിന്നെ ശൈലജ ടീച്ചര്‍ ഒന്ന് മനസിലാക്കണം. ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളുടെ വലിയ ഇടപെടല്‍ നടക്കുന്ന കാലമാണ്. അഞ്ച് വയസ്സുള്ള കുട്ടികള്‍ പോലും സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ തോതില്‍ ഇടപെടുന്ന ഈ കാലത്ത് കളവ് പറയുന്നത് ഉചിതമല്ലെന്നും വേണു പറഞ്ഞു.

അതിനാല്‍ കളവിന് അധികം നാള്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കില്ല. ശൈലജ ടീച്ചര്‍ ഊതി വീര്‍പ്പിച്ച ബലൂണാണ്. മഹാസംഭവമാണെന്ന് ചിലര്‍ പറഞ്ഞ് പരത്തിയതാണ്. കോവിഡ് കാലത്ത് ടീച്ചറില്ലെങ്കില്‍ ജനങ്ങളാകെ മഹാരോഗത്തിന് അടിമപ്പെടുമെന്ന് പറഞ്ഞും പി.ആര്‍ വര്‍ക്ക് നടത്തി.

എന്നാല്‍ ആ കാലത്ത് നടത്തിയ തീവെട്ടിക്കൊള്ള ജനം മറക്കില്ലെന്നും 1300 കോടി രൂപ അടിച്ച് മാറ്റിയ മന്ത്രി ശൈലജ ടീച്ചറാണെന്നും വേണു കൂട്ടിച്ചേര്‍

#ShafiParambil #not #person #committed #win

Next TV

Related Stories
ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വിജയകരമായി മുന്നേറി വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

May 9, 2025 09:42 PM

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വിജയകരമായി മുന്നേറി വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

കുറ്റ്യാടി ലുലു സാരീസ് വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി...

Read More >>
പുതിയ സാരഥി; വൈസ് പ്രസിഡന്റിന് സ്വീകരണവും എൽ ഡി എഫ് പൊതുയോഗവും

May 9, 2025 01:10 PM

പുതിയ സാരഥി; വൈസ് പ്രസിഡന്റിന് സ്വീകരണവും എൽ ഡി എഫ് പൊതുയോഗവും

വൈസ് പ്രസിഡന്റിന് സ്വീകരണവും എൽ ഡി എഫ് പൊതുയോഗവും ...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

May 9, 2025 12:27 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

May 8, 2025 09:30 PM

വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ...

Read More >>
Top Stories










Entertainment News