Oct 20, 2024 05:18 PM

കക്കട്ടിൽ: (kuttiadi.truevisionnews.com)കുറ്റ്യാടി - നാദാപുരം സംസ്ഥാന പാതയിൽ അല്പസമയം മുമ്പ് ദാരുണമായ ദുരന്തം.

സ്കൂട്ടർ യാത്രക്കാരൻ ടൂറിസ്റ്റ് ബസ് ഇടിച്ച് തൽഷണം മരിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ഇടിയുടെ ആഘാദത്തിൽ സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ് മധ്യവയസ്ക്കൻ ബസ്സിൻ്റെ ചക്രത്തിനടിയിൽപ്പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു.

മൃതദ്ദേഹം കുറ്റ്യാടി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. അപകടത്തിൽ മരിച്ചത് നാദാപുരം സ്വദേശിയാണെന്ന സൂചനയുണ്ട്.

സ്കൂട്ടർ നമ്പറിൽ നിന്നാണ് ഈ സൂചന ലഭിച്ചത്.



#tragic #tragedy #scooter #passenger #hit #tourist #bus #died #instantly

Next TV

Top Stories