കുറ്റ്യാടി: (kuttiadi.truevisionnews.com) ജലജീവൻ പദ്ധതിയുടെ ഭാഗമായി റോഡുകളുടെ ശോച്യാവസ്ഥയിൽ പരിഹാരം ആവശ്യപ്പെട്ട് എസ് ഡി പി ഐ കുറ്റ്യാടിഎം എൽ എയ്ക്ക് നിവേദനം നൽകി.
കുറ്റ്യാടി മണ്ഡലത്തിലെ ഗ്രാമീണ റോഡുകളെല്ലാം ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പിടാൻ മുറിച്ചതിനാൽ തകർന്നിരിക്കുകയാണ്.
റോഡ് മുറിച്ച ഭാഗം കരാറുകാരൻ മണ്ണിട്ട് നികത്തുകയും ചില സ്ഥലങ്ങളിൽ ആവശ്യത്തിന് മെറ്റീരിയലുകൾ ചേർക്കാതെ കോൺക്രീറ്റ് ചെയ്യുകയുമാണ് ചെയ്തത്.
ഇതെല്ലാം ഒറ്റമഴയോടുകൂടി പലയിടങ്ങളും ഒലിച്ചു പോയിരിക്കുകയാണ്. ഇത്തരം റോഡിലൂടെയുള്ള യാത്ര ദുഷ്കരവും അപകടകരവുമായതിനാൽ പ്രസ്തുത വിഷയത്തിൽ ബന്ധപ്പെട്ട വകുപ്പുകളിൽ സമ്മർദ്ദം ചെലുത്തി തകർന്ന റോഡുകൾ പൂർവ്വസ്ഥിതിയിലേക്ക് എത്തിക്കാൻ അടിയന്തര ശ്രദ്ധ ഉണ്ടാകേണ്ടതുണ്ട്.
ഈ ഒരു ആവശ്യമായി ബന്ധപ്പെട്ട് കുറ്റ്യാടി എം.എൽ. എ. കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർക്ക് എസ്. ഡി. പി. ഐ. കുറ്റ്യാടി നിയോജക മണ്ഡലം പ്രസിഡണ്ട് നവാസ് കല്ലേരി നിവേദനം സമർപ്പിക്കുകയായിരുന്നു. നിവേദക സംഘത്തിൽ ആർ.എം. റഹീം മാസ്റ്റർ, നിസാർകുനിങ്ങാട്, മജീദ് എന്നിവർ പങ്കെടുത്തു.
#Rural #roads #Kuttiadi #mandal #poor #condition #SDPI #submits #petition #MLA