കുറ്റ്യാടി: (kuttiadi.truevisionnews.com) വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ അധ്യാപകനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ കുറ്റ്യാടിയിലെ ട്യൂഷൻ സെന്ററിലേക്ക് മാർച്ച് നടത്തി.
സ്ഥാപനത്തിലെ അധ്യാപകന്റെ മർദ്ദനത്തെ തുടർന്ന് കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിക്ക് പരിക്കേറ്റിരുന്നു.
കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ ചാലിൽ മാർച്ച് ഉദ്ഘാടനം ചെയ്തു. മിർസാൻ നാസർ അധ്യക്ഷനായി. വൈ.എസ് വിഷ്ണു, അൻവിൻ മഹേഷ്, ഗൗതം ബാബു, കെ.കെ നാഫിസ് തുടങ്ങിയവർ സംസാരിച്ചു.
#student #assaulted #KSU #marched #Kuttyadi #Tuition #Centre