കുട്ടോത്ത്: (kuttiadi.truevisionnews.com) കുറ്റ്യാടി ഇറിഗേഷൻ കനാൽ അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കണമെന്ന് ജില്ലാ നിർമാണ തൊഴിലാളി യൂണിയൻ കുട്ടോത്ത് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.


ജില്ലാ ജനറൽ സെക്രട്ടറി പി സി സുരേഷ് ഉദ്ഘാടനം ചെയ്തു.
ജില്ലാ കമ്മിറ്റി അംഗം എം എം രാജേന്ദ്രൻ, ഏരിയാ പ്രസിഡന്റ് ഗോപാലൻ, പി വി രജീഷ്, മനോഹരൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: മലയിൽ സുധി (പ്രസിഡന്റ്), എം കെ സതീശൻ (സെക്രട്ടറി), എം പി നാരായണൻ (ട്രഷറർ).
ടി.എച്ച് ഫാൾ
#Kutoth #Regional #Conference #Repair #Kuttyadi #irrigation #canal #completed