തൊട്ടിൽപ്പാലം: (kuttiadi.truevisionnews.com) എസ്എഫ്ഐ കുന്നുമ്മൽ ഏരിയാ സമ്മേളനം കാവിലുംപാറ സീതാറാം യെച്ചൂരി നഗറിൽ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി സാൻജോ മാത്യു പ്രവർത്തന റിപ്പോർട്ടും ജില്ലാ ജോ. സെക്രട്ടറി ഫർഹാൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.


ജില്ലാ പ്രസിഡൻ്റ് അമൽ രാജ്, ജില്ലാ ജോ. സെക്രട്ടറി സ്വരാഗ്, വൈസ് പ്രസിഡൻ്റ് നന്ദന എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ പി കെ രാജീവൻ സ്വാഗതവും അഭയ് വിനോദ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: പ്രസിഡൻ്റ്; എം എസ് ടീസ്റ്റ പ്രസിഡൻ്റ്, വൈസ് പ്രസിഡന്റുമാർ; വി പി അഭിനവ്, കാവ്യശ്രീ , സെക്രട്ടറി: കെ അർജുൻ സെക്രട്ടറി, അഭയ് വിനോദ്, ജോയിന്റ് സെക്രട്ടറിമാർ; അഭിരാം പ്രകാശ് ജോയിന്റ് സെക്രട്ടറിമാർ.
#SFI #Kunummal #Area #Conference #organized #Kavilumpara #SitaramYechuryNagar