കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടിയിൽ വാഹന പരിശോധനയ്ക്കിടെ കാറിൽ നിന്ന് കഞ്ചാവ് പിടികൂടി.


കുറ്റ്യാടി വടയം മാരാൻ വീട്ടിൽ സുർജിത്തിനെ (37)യാണ് വടകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.ആർ.ഹിറോഷും സംഘവും അറസ്റ്റ് ചെയ്തത്.
ഇയാളിൽ നിന്ന് 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ലഹരി കടത്താൻ ഉപയോഗിച്ച കെഎൽ.58. ജി 1125 നമ്പർ കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു.
കുറ്റ്യാടി പേരാമ്പ്ര-സംസ്ഥാനപാതയിൽ നടന്ന പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കൂൽ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സായി ദാസ്, സിവിൽ എക്സൈസ് ഓഫിസർ ഷിരാജ്.കെ, മുസ്ബിൻ. ഇ.എം, നിഷ എൻ കെ, സിഇഒ ഡ്രൈവർ പ്രജീഷ്. ഇകെ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
#Cannabis #seized #car #vehicle #inspection #Kuttiadi #Youth #arrested