ജര്‍മ്മനിയില്‍ മരിച്ച കുറ്റ്യാടി സ്വദേശിനിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ജര്‍മ്മനിയില്‍ മരിച്ച കുറ്റ്യാടി സ്വദേശിനിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
Mar 6, 2025 12:55 PM | By Anjali M T

കോഴിക്കോട് : (truevisionnews.com) അസുഖ ബാധിതയായി ജര്‍മനിയില്‍ മരിച്ച കുറ്റ്യാടി ചക്കിട്ടപാറ സ്വദേശിനിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. 

കോഴിക്കോട് കുറ്റ്യാടി ചക്കിട്ടപാറ ഡോണ ദേവസ്യ പേഴത്തുങ്കല്‍നെ (25) യുടെ മൃതദേഹമാണ് ഇന്ന് രാത്രി എട്ടുമണിക്ക് നെടുമ്പാശ്ശേരിയില്‍ എത്തുന്നത്. നാളെ രാവിലെ 8 മണിക്ക് ദേവസ്യയുടെ വീട്ടിൽ എത്തിക്കും.

കേന്ദ്ര സംസ്ഥാന സര്‍ക്കാറിന്റെ ഇടപെടലാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കുന്നത്. രണ്ട് വർഷംമുൻപാണ് ഡോണ ജർമനിയിലെത്തിയത്. വൈഡന്‍ യൂണിവേഴ്സിറ്റിയില്‍ ഇന്റര്‍നാഷനല്‍ മാനേജ്മെന്റ് വിഷയത്തില്‍ മാസ്റ്റര്‍ ബിരുദ വിദ്യാർഥിനിയായിരുന്നു ഡോണ. ന്യൂറംബര്‍ഗിലായിരുന്നു താമസം.

നാളെ രാവിലെ 11 മണിക്ക് മൃതസംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിക്കും. പേഴത്തിങ്കല്‍ ദേവസ്യ-മോളി ദമ്പതികളുടെ മകളാണ്.

#body #Kuttyadi #native #Kozhikode #died #Germany #brought #home #today

Next TV

Related Stories
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

May 16, 2025 12:06 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

വടകര പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മികച്ച...

Read More >>
Top Stories










News Roundup