Featured

കുരുന്നുകൾക്കായി; കൂട്ടൂർ അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

News |
Mar 13, 2025 11:32 AM

കായക്കൊടി: ഗ്രാമപഞ്ചായത്തിലെ കൂട്ടൂർ അംഗൻവാടി കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് 25 ലക്ഷവും, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷവും, ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപയും ചെലവഴിച്ചാണ് അംഗൻവാടി കെട്ടിടം നിർമ്മിച്ചത്.

കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഒ പി ഷിജിൽ അധ്യക്ഷനായി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം സി എം യശോദ എന്നിവർ മുഖ്യാതിഥികളായി.

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സരിത മുരളി, എ ഉമ, ഐസിഡിഎസ് സൂപ്പർവൈസർ സി ഷീബ, എം കെ ശശി, കെ വി കണാരൻ, ഇ കെ പോക്കർ, പി ബിജു, യു വി കുമാരൻ, വി കെ വത്സരാജൻ, സൗമ്യ ശ്രീജിത്ത് എന്നിവർ സംസാരിച്ചു. വാർഡ് അംഗം കെ പി ബിജു സ്വാഗതവും രജീഷ് കുമാർ നന്ദിയും പറഞ്ഞു.





#Kouttur #Anganwadi #building #inaugurated

Next TV

Top Stories