നരിപ്പറ്റ:(kuttiadi.truevisionnews.com) നരിപ്പറ്റ പഞ്ചായത്തിൽ 2010ൽ ആരംഭിച്ചതും, നിലവിൽ 220 രോഗികൾക്ക് വീടുകളിൽ ചെന്ന് പരിചരണം നൽകി വരുന്നതുമായ സാന്ത്വന പരിചരണ പദ്ധതി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ 30 സന്നദ്ധ പ്രവർത്തകർക്ക് ത്രിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.


പരിശീലനം പൂർത്തീകരിച്ചവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.കെ.ബീനയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് ബാബു കാട്ടാളി പരിശീലനം ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജു ടോം പ്ലാക്കൽ, ഗ്രാമപഞ്ചായത്ത് അംഗം മിനി.പി, മെഡിക്കൽ ഓഫീസർ ഡോക്ടർ ഷാരോൺ.എം.എ, ഡോക്ടർ അബ്ദുൽ റാസിക്ക്, ജോസ് പുളിമൂട്ടിൽ, ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് കുമാർ.എം.എസ്, കമ്മ്യുണിറ്റി നഴ്സ് അജിത.വി.പി. എം.കെ.ബാലൻ, നിമ്മി ജോൺ, കെ.കെ.ശ്രീജ, ഷിജോ തോമസ് എന്നിവർ സംസാരിച്ചു.
#Palliative #care#Three#day #training #provided #palliative #volunteers