കുറ്റ്യാടി : (kuttiadi.truevisionnews.com) തളീക്കര കായക്കൊടി റോഡിൽ വെള്ളക്കെട്ട്. ഇന്നലെ രാത്രി മുതൽ പെയ്ത കനത്ത മഴയെ തുടർന്ന് തളീക്കര കള്ള് ഷാപ്പ് മുതൽ പട്ടർകുളങ്ങര വരെയുള്ള റോഡിലാണ് വെള്ളക്കെട്ട്. നിലവിൽ ചെറിയ വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിപോകുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഒഴിവാക്കണമെന്ന് നാട്ടുകാർ പറയുന്നു.
തളീക്കര ഭാഗത്ത് നിന്ന് കായക്കൊടി ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർ പൂർണമായും ഇതുവഴിയുള്ള യാത്ര ഒഴിവാക്കണം. റോഡിൽവലിയ രീതിയിൽ വെള്ളക്കെട്ട് നിലനിൽക്കുന്നതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് സന്നദ സംഘന പ്രവർത്തകർ അറിയിച്ചു .


അതേസമയം കായക്കൊടി ടൗണിലും വെള്ളം കയറിയിട്ടുണ്ട്. കാവലുംപാറ മലയോരങ്ങളിൽ ഇന്ന് 12 മണി മുതൽ ശക്തമായ മഴ പെയ്യുന്നുണ്ട് . നിർത്താതെ പെയ്തമഴയിൽ ചാത്തങ്കോട്ട്നട പട്ട്യാട്ട് പുഴയിൽ കുത്തിയൊലിച്ച് മലവെള്ളപ്പാച്ചിൽ.
ഇന്നലെ രാവിലെ മുതൽ പെയ്ത മഴ രാത്രിയോടെ വീണ്ടും ശക്തി പ്രാപിച്ചതോടെ പുഴകളും മറ്റ് ജലാശയങ്ങളും നിറഞ്ഞു കവിഞ്ഞു. രണ്ടരയോടുകൂടിയാണ് പുഴയിൽ മലവെള്ളപ്പാച്ചിൽ ആരംഭിച്ചത്. പുഴ കുത്തിയൊലിച്ച് ഒഴുകുന്നതിനാൽ പ്രദേശവാസികൽ ഭീതിയിലാണ്.
അതേമസയം, കുറ്റ്യാടിയിലും കാവിലുംപാറയിലും നിരവധി പ്രദേശങ്ങളിൻ കാറ്റിലും മഴയിലും വാൻ നാശ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
പൈക്കളങ്ങാടിയിൽ വീടിന്റെ മതിലിനു മുകളിൽ മരം വീണു. കണ്ടോത്ത് തറയിൽ റഫീക്കിന്റെ വീടിന്റെ മതിലാണ് മരം വീണ് പാതി പൊളിഞ്ഞത്. ഇന്ന് രാവിലെയായിരുന്നു സംഭവം. മരം റോഡിലേക്ക് വീണതിനാൽ മൂന്ന് പോസ്റ്റിന്റെ ലൈൻ കട്ടാവുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
മരം വീണതിനെതുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകൻ ബഷീർ നരേങ്കോടന്റെ നേതൃത്വത്തിൽ മരം മുറിച്ച് മാറ്റുകയും ഗതാഗത തടസ്സം പുനഃസ്ഥാപിക്കുകയും ചെയ്തു.
heavy rain waterlogging Thaleekkara Kayakkodi road alert issued