കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടിയിൽ കാലവർഷം ശക്തി പ്രാപിച്ചതോടെ വ്യാപക നാശ നഷ്ടം. ശക്തമായ മഴയില്‍ വീട്ടുമുറ്റവും മതിലും പൂര്‍ണ്ണമായും തകര്‍ന്നു. ഊരത്ത് അമ്പലക്കണ്ടി മഹേഷിന്റെ വീട്ടുമുറ്റവും മതിലുമാണ് കനത്ത മഴയിൽ തകര്‍ന്ന് നിലം പതിച്ചത്.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കി. വില്ലേജ് പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.


Heavy rain Kuttiadi house wall collapse