കായക്കൊടി: (kuttiadi.truevisionnews.com) 2024 -2025 വർഷത്തെ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ശ്യാമാനന്ദ എ ആർ ന് കായക്കൊടി ഡ്രൈവേഴ്‌സ് വാട്സപ്പ് കൂട്ടായ്മയുടെ സ്നേഹാദരം.
96% മാർക്കോടെ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയാണ് ശ്യാമാനന്ദ നാടിന് അഭിമാനമായി മാറിയത്. കായക്കൊടി ഡ്രൈവേഴ്‌സ് വാട്സപ്പ് കൂട്ടായ്മ മെമ്പർ പി ടി അശോകന്റെ മകളാണ് ശ്യാമാനന്ദ.


സ്നേഹസമ്മാനമായ മൊമന്റോയും ഗിഫ്റ്റും സ്മിതേഷ് എം.കെ ശ്യാമാനന്ദയ്ക്ക് നൽകി അനുമോദിച്ചു ഡ്രൈവർമാരായ വിനോദൻ.ടി ടി,ലിനീഷ് എം.പി,സതീശൻ വി.പി, ഷാജി പുന്നതോട്ടം എന്നിവർ പങ്കെടുത്തു.
honour shyamananda who achieved high success Plus Two exam