Featured

ഓർമ്മ പുതുക്കി; കെ.സി കുഞ്ഞിക്കണ്ണനെ അനുസ്മരിച്ച് ആർ.ജെ.ഡി

News |
Jun 18, 2025 10:19 AM

നരിപ്പറ്റ: (kuttiadynews.in) ജനതാ ദൾ നേതാവും കക്കട്ടിലെ പ്രമുഖ പച്ചക്കറി വ്യാപാരിയുമായിരുന്ന കെ.സി കുഞ്ഞിക്കണ്ണനെ പന്ത്രണ്ടാം ചരമവാർഷിക ദിനത്തിൽ ആർ.ജെ.ഡി അനുസ്മരിച്ചു. ആർ.ജെ.ഡി. നരിപ്പറ്റ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കൈതച്ചാലിലെ ശവകുടീരത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണവും നടത്തി.

വി.കെ പവിത്രൻ അധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി നാദാപുരം മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. പി.എം നാണു,കെ. റൂസ്സി,കെ.സി കൃഷ്ണൻ ,കെ.സി വിനയകുമാർ ,ടി. മഹേഷ്, എ.പി രഞ്ജിഷ് എന്നിവർ സംസാരിച്ചു. ശവകുടീരത്തിൽ നടന്ന പുഷ്പാർച്ചനയിൽ ആർ.ജെ.ഡി. പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്തു.

RJD commemorates KC Kunjikannan

Next TV

Top Stories










News Roundup






Entertainment News





//Truevisionall