കുറ്റ്യാടി : അർദ്ധരാത്രി കൈവേലിക്ക് അടുത്ത് റോഡരികിൽ മർദ്ദനമേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് നരിപ്പറ്റ പഞ്ചായത്തിലെ കൈവേലി ചമ്പിലോറ റോഡിൽ യുവാവിനെ ഗുരുതര പരിക്കോടെ അബോധാവസ്ഥയിൽ നാട്ടുകാർ കണ്ടെത്തിയത്.

നാദാപുരം വളയം ചുഴലി സ്വദേശി നിലാണ്ടുമ്മൽ പാറയുള്ള പറമ്പത്ത് വിഷ്ണു (26) വാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിരിക്കെയാണ് മരണം. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ വിഷ്ണുവിനെ പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പിറകിൽ നിന്നുള്ള മർദ്ദനമാണെന്നാണ് കരുതുന്നത്.വിഷ്ണുവിൻ്റെ അമ്മ സുമതി നരിപ്പറ്റ കാവുള്ള കൊല്ലി സ്വദേശിനിയാണ്. പ്രണയ വിവാഹം മായിരുന്നു. ഭാര്യ ഗർഭിണിയാണ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നത്.
The young man who was found beaten to death died