കുറ്റ്യാടി:(kuttiadinews.in)നിപ വ്യാപനത്തിന്റെ ഭാഗമായി പോസറ്റീവ് കേസ് റിപ്പോർട്ട് ചെയ്തവരുടെ സമ്പർക്ക പട്ടികയിൽ ഉള്ളവർ ക്വാറന്റൈനിൽ തുടരണം എന്നതിന്റെ അടിസ്ഥാനത്തിൽ സ്വന്തം ആംബുലൻസ് തന്നെ ക്വാറന്റൈയ്ൻ ആക്കിയ സിറാജിന്റെ വീട് പഞ്ചായത്ത് അധികാരികൾ സന്ദർശിച്ചു.
റിസൽട്ട് നെഗറ്റീവാണെങ്കിലും ആരോഗ്യ വകുപ്പ് അധികാരികളുടെ നിർദ്ദേശപ്രകാരം ക്വാറന്റൈയിനിൽ കഴിയുന്ന വേളം ശാന്തിനഗറിലെ കെ.വി. സിറാജ് ആംബുലൻസ് ഡ്രൈവർ ആണ്.
പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്.കള്ളാട് നിന്നും രോഗം ബാധിച്ച വരുമായി കുറ്റ്യാടിയിൽ നിന്നും യാത്ര പോയത് സിറാജ് ആയിരുന്നു.
വൈസ് പ്രസിഡന്റ് കെ.സി. ബാബു മാസ്റ്റർ വാർഡ് മെമ്പർ എം.സി. മൊയ്തു, 17ാം വാർഡ് മെമ്പർ ഇ.പി. സലീം എന്നിവരും പങ്കെടുത്തു.
#model #caring #ambulance #driver's #house #visited