കുറ്റ്യാടി:(kuttiadi.truevisionnews.com)കുറ്റ്യാടി ഗ്രാമപഞ്ചയത്തിലെ മൂന്നാം വാര്‍ഡില്‍ കൂടി കടന്നു പോകുന്ന ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ ടാറിങ് പൂര്‍ത്തിയാക്കാനായി കെ.പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ 26 ലക്ഷം രൂപ അനുവദിച്ചതോടെ നാടിനും നാട്ടുകാര്‍ക്കും ആശ്വാസം.


റോഡിന്റെ 700 മീറ്റര്‍ ദൂരം നേരത്തെ തന്നെ ടാറിങ് പ്രവൃത്തി പൂര്‍ത്തീകരിച്ചിരുന്നു കുറച്ചു ഭാഗം വയല്‍ പ്രദേശം ആയതിനാല്‍ കല്ലിട്ട് ഉയര്‍ത്തുന്നതിനായി മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുള്ള ഫണ്ട് അനുവദിക്കുകയും പണി പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.
ബാക്കിയുള്ള ഭാഗം ടാറിങ് പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് കാല്‍നടയത്രപോലും ദുസ്സഹമായിരുന്നു. മഴക്കാലമായാല്‍ വാഹനയാത്ര പോലും അസാധ്യമായിരുന്നു. റോഡ് ടാര്‍ ചെയ്ത് രണ്ടറ്റവും യോജിപ്പിക്കണമെന്ന് വേദിക വായനശാല പ്രവര്‍ത്തകരും ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷികളും നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പഞ്ചായത്തിലെ പ്രധാന റോഡിന് എംഎല്‍എ ഫണ്ട് അനുവദിച്ചിരിക്കുന്നത്.
നാടിന്റെയും നാട്ടുകാരുടെയും വികാരം മാനിച്ചു കരിങ്കല്‍പ്പാലം റോഡിന് തുക വകയിരുത്തിയ കെ.പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എയെ സിപിഎം കൂരാറ ബ്രാഞ്ച് യോഗം അഭിനന്ദിച്ചു. കെ രാധാകൃഷ്ണന്‍ അധ്യക്ഷനായി. ലോക്കല്‍ കമ്മിറ്റി അംഗം കെ.കെ ഗിരീഷ്, കൂരാറ വിനോദന്‍, അനൂപ്, എന്‍.പി സത്യന്‍, ശ്യാംരൂപ് കുമാര്‍, കെ നിഷാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.
#Tarring #immediately #26lakhs #Vedika #vayanashala #Karingalpalam #Road