കുറ്റ്യാടി:(kuttiadi.truevisionnews.com) പച്ചക്കറികൃഷിയിലൂടെ വീട്ടുവളപ്പില്‍ നൂറ് മേനി വിളയിച്ച കുട്ടി കര്‍ഷകരെ കര്‍ഷക സംഘം കുറ്റ്യാടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.


കുറ്റ്യാടി പഞ്ചായത്തിലെ ഊരത്ത് ഒറ്റത്തെങ്ങുള്ളതില്‍ ഒ ടി ശെരീഫിന്റെ മക്കളായ മുഹമ്മദ് ശെരീഫ്, മുഹമ്മദ് മിന്‍ഹ്, മുഹമ്മദ് അഫ്ലഹ് എന്നീ വിദ്യാര്‍ഥികളാണ് അനുമോദനം ഏറ്റുവാങ്ങിയത്.
വീടിനോട് ചേര്‍ന്ന സ്ഥലത്ത് പാവക്ക , ചീര, വെണ്ട, പയര്‍, തക്കാളി, പടവലങ്ങ, പച്ചമുളക് തുടങ്ങി വിവിധങ്ങളായ വിളകളാണ് കൃഷി ചെയ്തത്. തികച്ചും ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ചാണ് കൃഷി ഒരുക്കിയത്.
തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് വിദ്യാര്‍ഥികള്‍ കാര്‍ഷികമഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഇതിനോടകം വിദ്യാര്‍ഥികള്‍ ഒരുക്കിയ കൃഷിയിടം നാടിനു തന്നെ മാതൃകയായി തീര്‍ന്നിരിക്കുകയാണ്.
ഊരത്ത് ഗ്രീന്‍വാലിയില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങ് കുറ്റ്യാടി എംഎല്‍എ കെ.പി കുഞ്ഞമ്മത് കുട്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി നഫീസ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ടി.കെ മോഹന്‍ദാസ്, പി.സി രവീന്ദ്രന്‍, ടി.കെ ജമാല്‍, ആര്‍ ഗംഗാധരന്‍, ബിജു വളയന്നൂര്‍, സി.എച്ച് ശെരീഫ്, കെ.കെ ഷാജിത്ത്, ഒ.ടി ശെരീഫ്, മൈഥിലി എന്നിവര്‍ സംസാരിച്ചു.
കര്‍ഷക സംഘം കുറ്റ്യാടി മേഖലാ സെക്രട്ടറി പി നാണു മാസ്റ്റര്‍ സ്വാഗതവും കാരങ്കോട്ട് ഷിയാദ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റിയുടെ പാരിതോഷികം പി.സി രവീന്ദ്രന്‍, കാരങ്കോട്ട് ഷിയാദ് എന്നിവര്‍ ചേര്‍ന്ന് നല്‍കി.
#ChildFarmers #Students #grow #100corns in #home #garden #vegetable #farming