തൊട്ടിൽപ്പാലം:(kuttiadi.truevisionnews.com) പക്രംതളം ചുരം റോഡിൽ വയനാട് അതിർത്തിയിൽപെട്ട ചുങ്കക്കുറ്റി മുതൽ വാളാംതോട് വരെയുള്ള ഭാഗങ്ങളിൽ ചാക്കിൽ കെട്ടിയും അല്ലാതെയും പ്ലാസ്റ്റിക് മാലിന്യം തള്ളി.


റോഡിനോട് ചേർന്ന വനഭൂമിയിലുമാണ് മാലിന്യം തള്ളിയത്. വീടുകൾ ഹോട്ടലുകൾ, കടകൾ എന്നിവടങ്ങളിൽ നിന്നുള്ള മാലിന്യമാണ് തള്ളിയത്. പൂതം പാറ മുതൽ ചുങ്കകുറ്റിവരെയുള്ള ഭാഗങ്ങളിൽ തള്ളിയ മാലിന്യം കാവിലും പാറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തിരുന്നു.
വയനാട് ജില്ലാ അതിർത്തിയിലാണ് മാലിന്യം തള്ളുന്നത്. ചുരം മേഘലയിൽ നിരീക്ഷണ ക്യാമറയും തെരുവുവിളക്കുകളും സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളേറെയായി.
#Throw #away #garbage #Dumping #plastic #waste #Pakramthalam #pass #road #caused #difficulties #local #residents