കുറ്റ്യാടി: (kuttiadi.truevisionnews.com) പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യ വേദി കുന്നുമ്മൽ ഉപജില്ലയിലെ മികച്ച കോഡിനേറ്റർക്കുള്ള പുരസ്കാരത്തിന് കുറ്റ്യാടി എം.ഐ.യു.പി സ്കൂളിലെ കെ.പി.ആർ. അഫീഫ് അർഹനായി.


കുട്ടികളിലെ സർഗശേഷി കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനുമായി സ്കൂളിൽ നടപ്പിലാക്കിയ വേറിട്ട പദ്ധതികളും പരിപാടികളുമാണ് അധ്യാപകനെ അവാർഡിന് അർഹനാക്കിയത്.
കുട്ടികളുടെ കയ്യെഴുത്ത് മാസിക, എം.ടി ഓർമ്മക്കുറിപ്പുകൾ, ദിനാചരണ പരിപാടികൾ എന്നിവ മറ്റ് വിദ്യാലയങ്ങളിൽ നിന്നും വേറിട്ടതാക്കിയതായും മാർച്ച് രണ്ടാം വാരം കരണ്ടോട് ഗവ: എൽ.പി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ഷാഫി പറമ്പിൽ പുരസ്കാരവും പ്രശംസ പത്രവും സമ്മാനിക്കുമെന്നും ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.എം. അബ്ദുറഹ്മാൻ, വിദ്യാരംഗം കൺവീനർ പി.പി.ദിനേശൻ എന്നിവർ വാർത്താക്കുറിപ്പിൽ പറഞ്ഞു
#KPRAfeef #wins #award #best #coordinator