കുറ്റ്യാടി മേഖലയിൽ കഞ്ചാവ് എത്തിക്കുന്ന പ്രധാന കണ്ണി പിടിയിലായി....

കുറ്റ്യാടി മേഖലയിൽ കഞ്ചാവ് എത്തിക്കുന്ന പ്രധാന കണ്ണി പിടിയിലായി....
Mar 5, 2025 07:25 PM | By Anjali M T

കുറ്റ്യാടി:(kuttiadi.truevisionnews.com) കുറ്റ്യാടിയിൽ വൻ കഞ്ചാവ് വേട്ട. ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് രണ്ട് കിലോയിലേറെകഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പോലീസ് പിടിയിലായി.

ജംതാറ ജില്ലയിലെ റഹ്‌മത്ത് അൻസാരിയയെയാണ് (34) പിടികൂടിയത്. കുറ്റ്യാടിയിലെ ഹോട്ടൽ തൊഴിലാളിയാണ് ഇയാൾ. രഹസ്യവിവരം കിട്ടിയ ലഹരിവിരുദ്ധ സേന ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ജാർഖണ്ഡിൽ നിന്നു ട്രെയിനിൽ വടകരയിൽ ഇറങ്ങിയ ശേഷം ബസിൽ കുറ്റ്യാടിയിൽ എത്തിയപ്പോഴാണ് വലയിലായത്.

നർകോട്ടിക് സെൽ ഡിവൈഎസ്പി പ്രകാശ് പടന്നയിലിന്റെ നേതൃത്വത്തിൽ ഡാൻസാഫ് എസ്ഐ മനോജ്, എഎസ്ഐമാരായ വി.സി.ബിനീഷ്, വി.വി.ഷാജി, വള്ളിൽ സദാനന്ദൻ, കെ.ലതീഷ്, സിപിഒമാരായ ഷോബിത്ത്, അഖിലേഷ് എന്നിവരും കുറ്റ്യാടി എസ്ഐ ജയനും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കുറ്റ്യാടി മേഖലയിൽ കഞ്ചാവ് എത്തിക്കുന്ന പ്രധാന കണ്ണിയാണ് ഇയാളെന്നാണ് വിവരം. നാട്ടിൽ പോയി വലിയ അളവിൽ കഞ്ചാവുമായി എത്തുന്ന ഇയാൾ പിന്നീട് ഏജന്റിനു കൈമാറുകയാണ് ചെയ്യുന്നത്. റൂറൽ എസ്പിക്കു കിട്ടിയ വിവരത്തെ തുടർന്നാണ് ഇയാളെ വീഴ്ത്തിയത്.


#main #link #supplying #ganja #Kuttyadi #area

Next TV

Related Stories
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

May 16, 2025 12:06 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

വടകര പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മികച്ച...

Read More >>
Top Stories










News Roundup