കുറ്റ്യാടി:(kuttiadi.truevisionnews.com) ആലക്കാട് എം.എൽ.പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥി ആദ്വിക് ദേവ് ബി അനൂപിന്റെ രണ്ടാമത്തെ പുസ്തകം 30 കുട്ടിക്കവിതകളടങ്ങിയ 'കുറ്റ്യാടിപ്പുഴ' കുന്നുമ്മൽ എ.ഇ.ഒ പി.എം അബ്‌ദുറഹ്മാൻ പ്രകാശനം ചെയ്തു. കുറ്റ്യാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് പി.കെ ഷാജഹാൻ ആദ്യ പ്രതി ഏറ്റുവാങ്ങി.


കവിയും സാംസ്കാരിക പ്രവർത്തകനുമായ അനൂപ് കൃഷ്ണൻ പുസ്തക പരിചയം നിർവ്വഹിച്ചു. മാധ്യമ പ്രവർത്തകനും, എഴുത്തുകാരനുമായ കുഞ്ഞിക്കണ്ണൻ വാണിമേൽ പ്രഭാഷണം നടത്തി. കായക്കൊടി പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി ഷിജിൽ, മനോജ് ഒ.പി ( വാർഡ് മെമ്പർ), എ.വി നാസറുദ്ദീൻ (ഹെഡ്‌മാസ്റ്റർ), ഉമ.എ (കായക്കൊടി ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ), ബിജു.കെ.പി (മെമ്പർ, കായക്കൊടി ഗ്രാമപഞ്ചായത്ത്), പ്രേമൻ ഇ.കെ, മുനീർ.ടി.ഇ.കെ (പി.ടി.എ പ്രസിഡണ്ട്), ഫസൽ ഇ.കെ (മാനേജർ), വി.സി കുഞ്ഞബ്‌ദുള്ള മാസ്റ്റർ, ജമീല ജമാലുദ്ദീൻ കെ. പി (പി.ടി.എ വൈസ് പ്രസിഡണ്ട്),ഫർസാന സാദത്ത് (എം.പി.ടി.എ പ്രസിഡണ്ട്), എം.ടി മൊയ മാസ്റ്റർ, ഇ.കെ പുരുഷോത്തമൻ, റഷിദ കെ.പി,അനൂപ് കൃഷ്ണൻ, കുഞ്ഞിക്കണ്ണൻ വാണിമേൽ, റാഫി നടേമ്മൽ, ദിവ്യ.കെ.ദിവാകരൻ, ഹംദാൻ ദാവൂദ് (സ്കൂൾ ലീഡർ) എന്നിവർ സംസാരിച്ചു.
#Kutyatipuzha #collection #poems #2nd #grader #AdvikDev #released