കുറ്റ്യാടി : നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ രണ്ട് റോഡുകൾക്ക് കൂടി ആകെ 2.05 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.


കക്കട്ടിൽ കൈവേലി റോഡിൽ,കക്കട്ടിൽ മുതൽ 1.2 കിലോമീറ്റർ വരെയുള്ള ഭാഗം എംഎസ്എസ് ചെയ്യുന്നതിനാണ് 75 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്.
കൂടാതെ കുളങ്ങരത്ത് അരൂർ ഗുളികപ്പുഴ റോഡിൽ 2 ആം കിലോമീറ്റർ മുതൽ 3 ആം കിലോമീറ്റർ വരെ ബി എംബിസി നിലവാരത്തിൽ എത്തിക്കുന്നതിനായി 1.30 കോടി രൂപയും അനുവദിച്ചു.
മുൻപ് അനുവദിച്ച 4.75 കോടി രൂപയുടെ പദ്ധതി കൂടാതെയാണ് വീണ്ടും 1.30 കോടി രൂപ അനുവദിച്ചത്. ഇതോടെ കുളങ്ങരത്ത് അരൂർ ഗുളികപ്പുഴ റോഡിൽ തീക്കുനി വരെയുള്ള ഭാഗം ഉന്നത നിലവാരത്തിലേക്ക് ഉയരുമെന്നും കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.
#Administrative #approval #fund #roads #Kuttiadi #constituency