കുറ്റ്യാടി:(kuttiadi.truevisionnews.com) കളഞ്ഞുകിട്ടിയ ഏഴുപവൻ സ്വർണമാല ഉടമക്ക് തിരിച്ചു നൽകി. പേരുമുണ്ടാശ്ശേരി കിണറുള്ള പറമ്പത്ത് മോളിക്കാണ് ഏഴു പവൻ വരുന്ന സ്വർണമാല കളഞ്ഞു കിട്ടിയത്. പ്രദേശത്തെ കൂട്ടായ്മക്ക് മോളി ഈ വിവരം കൈമാറിയതിനെ തുടർന്ന് ഉടമയെ കണ്ടെത്തി.


കൂളികുന്നിലെ മരണാന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ ശാന്തിനാഗറിലെ വീട്ടുടമയുടേതായിരുന്നു സ്വർണ മാല. കേരള പ്രവാസി സംഘം നാദാപുരം ഏരിയാ സെക്രട്ടറി കെ പി അശോകന്റെ ഭാര്യയാണ് മോളി.
#Molly #sets #example #returning #lost #seven-pavan #gold #necklace #owner