കുറ്റ്യാടി:(kuttiadi.truevisionnews.com) കുന്നുമ്മൽ ഉപജില്ലയിലെ മികച്ച വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂൾ കോഡിനേറ്ററായി കുറ്റ്യാടി എം എ യു പി അധ്യാപകൻ കെ പി ആർ അഫീഫിനെ തിരഞ്ഞെടുത്തു.


സ്കൂളിൽ നടത്തിയ വേറിട്ട പരിപാടികളിലാണ് അഫീഫിനെ തിരഞ്ഞെടുക്കാൻ കാരണം. മാർച്ച് രണ്ടാം വാരം കരണ്ടോട് ഗവ. എൽ പി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ഷാഫി പറമ്പിൽ എം പി പുരസ്‌കാരവും പ്രശംസാ പത്രവും സമ്മാനിക്കുമെന്ന് ഉപജില്ലാ കോർഡിനേറ്റർ അറിയിച്ചു
#Excellent #achievement #Afif academic #coordinator