May 27, 2025 11:09 AM

കായക്കൊടി: (kuttiadi.truevisionnews.com) കാലവർഷം ശക്തി പ്രാപിച്ചതോടെ കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൻ നാശ നഷ്ടം സംഭവിച്ചു. കായക്കൊടി പഞ്ചായത്തിലെ ആറാം വാർഡിൽ വീട്ട് മുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു.ഇന്നലെ ആയിരുന്നു സംഭവം. ദേവർകോവിലെ പുളിയുള്ളതിൽ ഭാസ്കരൻ നായരുടെ വീട്ട് മുറ്റത്തെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. മോട്ടർ ഉൾപ്പെടെ കിണറിൽ താഴ്ന്നു പോവുകയായിരുന്നു.

അതേസമയം, കനത്തമഴയെ തുടർന്ന് കായക്കൊടി പഞ്ചായത്തിൽ കുളങ്ങരത്താഴ, മുട്ടുനട, പാലോളി വാർഡുകളിൽ നിന്നും വീട്ടുകാരെ മാറ്റിതാമസിപ്പിച്ചു. ബന്ധുവീടുകളിലേക്കാണ് മാറ്റിയത്. കുളങ്ങരത്താഴ വാർഡിൽ ആരിഫ് മുസ്‌ലിയാർ, ഫാഹിദ, അമ്മത് ഓത്തിയോട്ട്കുനി, ഹമീദ്പറാട്ടി, സാദത്ത്, കുഞ്ഞമ്മത്, സബീബ, മുട്ടുനടയിൽ കുഞ്ഞിപ്പറമ്പത്ത് കുമാരൻ, അമ്മച്ചൂർ സുരേന്ദ്രൻ, എടച്ചേരിക്കണ്ടി പവിത്രൻ, പാലോളിയിൽ കോളിക്കൂൽ ചാത്തു എന്നിവരെയാണ് ബന്ധു വീട്ടിലേക്ക് മാറ്റിയത്.

ഓത്യോട്ട്, മുട്ടുനട, പട്ടർകുളങ്ങര, പാറക്കൽ, തോളോർമണ്ണിൽ ആക്കൽപള്ളി, കള്ളുഷാപ്പ് തുടങ്ങിയ ഭാഗങ്ങളിൽ കനത്ത വെള്ളക്കെട്ടുകൾ രൂപപ്പെട്ട് വീടുകളിലേക്ക് വെള്ളം കയറുന്ന സ്ഥിതിയാണ്. പഞ്ചായത്ത്‌ ആറാം വാർഡിൽ ഉൾപ്പെട്ട ദേവർകോവിൽ പുളിയുള്ളതിൽ ഭാസ്കരന്റെ വീട്ടിലെ കിണർ ആൾ മറയടക്കം കിണറ്റിലേക്ക് ഇടിഞ്ഞു താഴ്ന്നു

Rain Well collapsed sank Kayakodi Panchayath

Next TV

Top Stories










News Roundup