അഴിയൂർ: (vatakara.truevisionnews.com)ഐ എൻ എൽ അഴിയൂർ പഞ്ചായത്ത് കമ്മറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . പ്രസിഡണ്ടായി ഇബ്രാഹിം വി പിയും ജനറൽ സെക്രട്ടറിയായി മുസ്തഫ പള്ളിയത്തും തെരഞ്ഞെടുക്കപ്പെട്ടു.ഹംസു വി കെ. .ട്രഷററായും മുബാസ് കല്ലേരി,ഫിറോസ് കെ കെ. വൈസ് പ്രസിഡണ്ടുമാരായും സമദ് ടി,റസാക്ക് എം എന്നിവരെ പുതിയ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു .
ഐ എൻ എൽ സംസ്ഥാന കൗൺസിൽ അംഗവും റിട്ടേണിംഗ് ഓഫീസറുമായ കെ കെ ഹംസ ഹാജി തെരഞ്ഞെടുപ്പിന് നേതൃത്വത്തിൽ യോഗം ഉദ്ഘാടനം ചെയ്തു.അഴിയൂർ പഞ്ചായത്തിൽ വർദ്ധിച്ചു വരുന്ന തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന് പഞ്ചായത്ത് അധികാരികളോട് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
New office bearers elected for INL Azhiyur Panchayat Committee