ഓർക്കാട്ടേരി: (vatakara.truevisionnews.com) ഓർക്കാട്ടേരിയിൽ സൗഹൃദം കൂട്ടായ്‌മയുടെയും എയ്ഞ്ചൽസ് വടകരയുടെയും നേതൃത്വത്തിൽ ജീവൻ രക്ഷാ പരിശീലനവും എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ്,എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.
എൻ എം എച്ച് വയനാട് മെഡിക്കൽ ഓഫീസർ ആയി ചുമതലയേൽക്കുന്ന ഡോ: നൈജസുധീന്ദ്രൻ, കോവിഡ്, പ്രളയം, ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനം, ജീവൻ രക്ഷാ വളണ്ടിയർ, സാമൂഹ്യ പ്രവർത്തനം എന്നീ മേഖലകളിൽ സജീവമായിടപ്പെട്ട ഷാജി എന്നിവർക്കുള്ള ആദരിക്കലും ശ്രദ്ധേയമായി.


ചടങ്ങ് എയ്ഞ്ചൽസ് വടകര എക്സിക്യൂട്ടീവ് ഡയറക്ർ പി.പി. രാജൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ സിന്ധു. കെ.പി. അനുമോദന പരിപാടി യിൽ ഉപഹാരസമർപ്പണം നടത്തി. ജിതിൻ മാധവ് ഒ അദ്ധ്യക്ഷം വഹിച്ചു.പി.പി രതീശൻ, മധുസൂദനൻ വി, മഠത്തിൽ വത്സൻ, ഷിജീഷ് മഠത്തിൽ, ഡോ:നൈജസുധീന്ദ്രൻ എന്നിവർ സംസാരിച്ചു. എമർജൻസി മെഡിക്കൽ ട്രെയിനർമാരായ ഷാജി പടത്തല, ഷൈജു തയ്യിൽ, ടി.കെ. അനിൽകുമാർ എന്നിവർ പരിശീലനത്തിന് നേതൃത്വം നല്കി.
Appreciation and life saving training organized in Orkatteri