കോഴിക്കോട് : (truevisionnews.com)വടകര ചോറോട് വയോധികനെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചോറോട് നന്ദനം വീട്ടിൽ രതീശനെ ( 65) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് രതീശനെ സ്വന്തം വീട്ടിലെ കിണറ്റിൽ വീണു കിടക്കുന്നതായി കണ്ടത്.
ഉടൻ തന്നെ വടകര ഫയർ ഫോഴ്സ് എത്തി വയോധികനെ കിണറ്റിൽ നിന്നും പുറത്തെടുത്ത് ആശുപതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ സഹോദരീ ഭർത്താവ് സജീവൻ വടകര പോലീസിൽ പരാതി നൽകി. വടകര പൊലീസ് ഐ ഒ ബഷീർ കെ സി യുടെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Elderly man found dead in well at home in Vadakara, Kozhikode