ടി. പി. കൃഷ്ണൻ മാസ്റ്റർ അന്തരിച്ചു

ടി. പി. കൃഷ്ണൻ മാസ്റ്റർ അന്തരിച്ചു
Mar 13, 2023 12:55 PM | By Athira V

കായക്കൊടി: സിപിഐഎം മുൻ കായക്കൊടി ലോക്കൽ കമ്മിറ്റി അംഗവും,തളീക്കര എൽ. പി. സ്കൂൾ പ്രധാന അധ്യാപകനുമായിരുന്ന ടി. പി. കൃഷ്ണൻ മാസ്റ്റർ (80)അന്തരിച്ചു.1961-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായ കൃഷ്ണൻ മാസ്റ്റർ ആദ്യകാലത്തു ദേവർകോവിൽ പാർട്ടി ബ്രാഞ്ചിൽ പ്രവർത്തിക്കുകയുണ്ടായി.

തുടർന്നു തളീക്കര, ചങ്ങരംകുളം, കൂട്ടൂർ ബ്രാഞ്ചുകൾ കേന്ദ്രമാക്കി പ്രവർത്തിച്ചു. കായക്കൊടി ഗ്രാമപഞ്ചായത്തിൽ കമ്മ്യൂണിസ്റ്റ് -കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുൻ നിര പോരാളിയായി പ്രവർത്തിച്ചു.1975 ൽ അടിയന്തിരാവസ്ഥ കാലത്തു കൊടിയ പോലീസ് പീഡനത്തിന് ഇരയായി.

മിച്ചഭൂമി സമരം, കുടികിടപ്പവകാശം സ്ഥാപിച്ചു 10 സെന്റ് വളച്ചു കെട്ടൽ തുടങ്ങി നിരവധി സമരമുഖങ്ങളിലെ പോരാളിയായി നിലയുറപ്പിച്ചു. പാവപെട്ട ദളിതർക്ക് എതിരെ ഭൂവുടമകൾ അഴിച്ചുവിട്ട കിരാത നടപടിയെ ചോദ്യംചെയ്തുകൊണ്ട് അവരുടെ സമര സഖാവായി വളർന്നുവന്നു. കായക്കൊടി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ആയും ദീർഘകാലo പ്രവർത്തിച്ചു. അധ്യാപകസംഘടനാ രംഗത്തും പെൻഷൻ കാരുടെ സംഘടനയായ KSSP യിലും ഭാരവാഹിയായി പ്രവർത്തിക്കുകയുണ്ടായി.

ചങ്ങരംകുളം, കരണ്ടോട്, കൂട്ടൂർ, തളീക്കര, ദേവർകോവിൽ, തുടങ്ങിയ പ്രദേശങ്ങളിൽ നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്യo കൊടുത്തു..1973-ലെ NGO അധ്യാപക സമരത്തിൽ പങ്കാളിയായി.വ്യാപാരി വ്യവസായി സമിതിയുടെ കുന്നുമ്മൽ ഏരിയാ സ്ഥാപകനേതാവ് കൂടിയാണ്.

ഭാര്യ: പത്മിനി, മക്കൾ: ശ്രീജിത്ത്‌ ടി. കെ. (ലൈബ്രെറിയാൻ ഉള്ളിയേരി ഗ്രാമപഞ്ചായത്തു ). ഷീജ ടി കെ (ആരോഗ്യ വകുപ്പ് കോഴിക്കോട് )റീജ താമരശ്ശേരി.

മരുമക്കൾ: രാധാകൃഷ്ണൻ (റിട്ടേഡ് സുപ്രണ്ട് ആരോഗ്യവകുപ്പ് വടകര ) സ്മിത (എരഞ്ഞിക്കൽ )ബൈജു (താമരശ്ശേരി ,ബിസിനസ് ).

പിതാവ്: പരേതനായ ടി. പി. രാമൻ വൈദ്യർ. മാതാവ്: പരേതയായ ലക്ഷ്മി.

സഹോദരങ്ങൾ: ജാനു (വട്ടോളി ) കർത്ത്യായനി (വാണിമേൽ ) നാരായണൻ (റിട്ടേഡ് KSRTC ജീവനക്കാരൻ ) ടി പി കരുണാകരൻ (റിട്ടേഡ് സെക്രട്ടറി. കാവിലുംപാറ സർവീസ് സഹകരണബാങ്ക് ,KCEU മുൻ സംസ്ഥാന കമ്മിറ്റി അംഗം ) വത്സൻ (വട്ടോളി) ടി പി ചന്ദ്രൻ മാസ്റ്റർ(സിപിഐഎം പാർലിമെന്ററി പാർട്ടി ഓഫീസ് തിരുവനന്തപുരം.) ടി പി പ്രഭാകരൻ (മുൻ SFI സംസ്ഥാനകമ്മിറ്റി അംഗം ) ടി പി ജയരാജൻ (മുൻ SFI ജില്ലാ വൈസ് പ്രസിഡന്റ്‌ ).

സംസ്‍കാരം നാളെ (മാർച്ച് 14 രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ(കൂട്ടൂർ-നാവോട്ട്കുന്ന്)

സഞ്ചയനം മാർച്ച് 17 വെള്ളി

T. P. Master Krishna passed away

Next TV

Related Stories
#obituary|പൊന്നർ കണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു

Apr 16, 2024 11:46 PM

#obituary|പൊന്നർ കണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു

നരിക്കൂട്ടുംചാൽ പൊന്നാർ കണ്ടിയിൽ ലക്ഷ്‌മി അമ്മ ...

Read More >>
#obituary | കണ്ടോത്ത്കുനി കെ.എം സലാം അന്തരിച്ചു

Mar 23, 2024 10:31 PM

#obituary | കണ്ടോത്ത്കുനി കെ.എം സലാം അന്തരിച്ചു

കണ്ടോത്ത്കുനി കെ.എം സലാം...

Read More >>
#obituary | പറമ്പത്ത് കണ്ണൻ അന്തരിച്ചു

Mar 17, 2024 11:58 AM

#obituary | പറമ്പത്ത് കണ്ണൻ അന്തരിച്ചു

പുതംപ്പാറയിലെ പറമ്പത്ത് കണ്ണൻ (82)...

Read More >>
#obituary | മേനാരത്ത് സുബൈദ അന്തരിച്ചു

Mar 16, 2024 09:35 PM

#obituary | മേനാരത്ത് സുബൈദ അന്തരിച്ചു

മേനാരത്ത് സുബൈദ...

Read More >>
#obituary | ഊരാളിപൊയിൽ മറിയം അന്തരിച്ചു

Mar 15, 2024 09:40 PM

#obituary | ഊരാളിപൊയിൽ മറിയം അന്തരിച്ചു

ഊരാളിപൊയിൽ മറിയം...

Read More >>
#OBITUARY | പിലാവുള്ളതിൽ  ജാനകി അന്തരിച്ചു

Mar 6, 2024 10:05 PM

#OBITUARY | പിലാവുള്ളതിൽ ജാനകി അന്തരിച്ചു

സഹോദരങ്ങൾ; പരേതരായ കല്യാണി, കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ, ബാലൻ, ലീല, നാണു...

Read More >>
Top Stories