കുറ്റ്യാടി : ഒരു കാറ്റോ മഴയോ മതി ഓല മേഞ്ഞ ആ വീട് തകരാൻ…70 കളുടെ ജീവിത സായാഹ്നത്തിൽ വീടെന്ന വലിയ സ്വപ്നം ബാക്കിയാണ് മരുതോങ്കര പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് ചെക്കൂറ മലോൽ
ചാത്തുവിനും കുടുംബത്തിനും.
ചോർച്ചയില്ലാത്ത വീടിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് അവർ.
അധികാരികളുടെ ശ്രദ്ധയിൽപെടാഞ്ഞിട്ടോ? അതൊ കണ്ടിട്ടും കാണാത്ത പോലെ നടിക്കുന്നതാണോ?
എന്തായാലും ഒരു ആഗ്രഹമുണ്ട് ഈ പാവങ്ങൾക്ക് ചോരച്ചയില്ലാതെ സമാധാനത്തിൽ സ്വന്തം വീട്ടിൽ കഴിയാൻ.
വൃദ്ധരായ രണ്ടുപേരാണ് ഇവിടെ താമസിക്കുന്നത്. ഓലമേഞ്ഞ വീട്ടിൽ ചോർച്ച ഇല്ലാതാക്കാൻ മുകളിൽ ഷീറ്റ് കൊണ്ട് മറച്ചിട്ടുണ്ട്.
എല്ലാ വർഷവും വീടിന് വേണ്ടി അപേക്ഷ നൽകും.
അധികാരികളെ നിരന്തരം ബന്ധപ്പെടും,പക്ഷെ അവരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
വർഷങ്ങൾക്ക് മുൻപ് കക്കൂസ് നിർമ്മാണത്തിന് 2000 രൂപ ലഭിച്ചതല്ലാതെ പിന്നീട് യാതൊരു ആനുകൂല്യങ്ങളും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഇവർക്ക് കിട്ടിയിട്ടില്ല.
നല്ലൊരു കാറ്റും മഴയും വന്നാൽ നിലംപതിക്കാവുന്ന അവസ്ഥയിലാണ് വീടിപ്പോഴെന്ന് ബി ജെ പി മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് സുധീഷ് മരുതേരി പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ ഭാഗമായി മരുതോങ്കര പഞ്ചായത്തിലെ
വീടുകൾ സന്ദർശിക്കുന്നതിനിടെ പഞ്ചായത്തിലെ നിരവധി വാർഡുകളിലാണ് ഈ ഒരു അവസ്ഥ കാണാൻ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനൊക്കെ ഒരു മാറ്റം വരണമെന്നും അതിനായി മരുതോങ്കര പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ബിജെപി സ്ഥാനമുറപ്പിക്കണമെന്നും, താൻ ഭരണസമിതിയിൽ വന്നാൽ ബന്ധപ്പെട്ട അധികാരികളെ വിവരമറിയിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും പന്ത്രണ്ടാം വാർഡ് സ്ഥാനാർഥി രജിത രാഹുൽ അഭിപ്രായപ്പെട്ടു.
News from our Regional Network
RELATED NEWS
