Categories
headlines

മെഡിക്കൽ എക്യുപ്പ്മെൻറ് ചാലഞ്ച് കുറ്റ്യാടിയിൽ വൻ വിജയം

കുറ്റ്യാടി : കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിലൂടെ കടന്നുപോകുമ്പോൾ, രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യമുണ്ടായി.

ഓക്സിജൻ ലഭ്യത കുറഞ്ഞതും ,ബന്ധപ്പെട്ട മെഡിക്കൽ ഉപകരണങ്ങളുടെ ദൗർലഭ്യവും സ്ഥിതി രൂക്ഷമാക്കി .

ഈ പ്രതിസന്ധിയെ നേരിടാൻ കുറ്റ്യാടി നിയോജക മണ്ഡലം എംഎൽഎ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ മുൻകൈയെടുത്ത് മെഡിക്കൽ ഉപകരണങ്ങളുടെ സമാഹരണത്തിനായി മെഡിക്കൽ എക്യുപ്പ് മെൻറ് ചാലഞ്ച് സംഘടിപ്പിച്ചു.

ആവേശകരമായ പ്രതികരണം ആയിരുന്നു ഈ പരിപാടിക്ക് ലഭിച്ചത് . തുടർന്ന് വിവിധ സംഘടനകളും വ്യക്തികളും പങ്കാളികളായി. .

കുറ്റ്യാടി നിയോജകമണ്ഡലത്തിലെ 8 പഞ്ചായത്തുകളിൽ ഉള്ള ആരോഗ്യ സ്ഥാപനങ്ങളിലേ ക്കാണ് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്.

ആദ്യഘട്ടത്തിൽ മണ്ഡലത്തിൽ മുഴുവൻ ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാർ വഴി 25 വീതം ഓക്സി മീറ്ററുകൾ എട്ടു പഞ്ചായത്തുകളിലെ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്തു.

തുടർന്ന് വിവിധ സംഘടനകളും വ്യക്തികളും വാഗ്ദാനം ചെയ്ത് മെഡിക്കൽ ഉപകരണങ്ങൾ സമാഹരിക്കുന്ന പ്രവർത്തനമാണ് നടത്തിയത്. 14 ലക്ഷം രൂപയുടെ സാധനങ്ങൾ ഇതുവരെ ലഭിച്ചിട്ടുണ്ട് .

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ മെഡിക്കൽ എക്യുമെൻസ് വിതരണോദ്ഘാടനം കുറ്റ്യാടി നിയോജക മണ്ഡലം എംഎൽഎ നിർവ്വഹിച്ചു.

മെഡിക്കൽ എക്വിപ്പ്മെന്റ് ചാലഞ്ച് വിജയിപ്പിക്കുന്നതിൽ സഹായിച്ച എല്ലാവർക്കും ബഹു എം എൽ എ നന്ദി രേഖപ്പെടുത്തി.

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ ടി നഫീസ സ്വാഗതം പറഞ്ഞു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ ടി ചന്ദ്രി അധ്യക്ഷയായി .

മെഡിക്കൽ എക്യുപ്പ്മെൻറ് ചാലഞ്ച് -കോർഡിനേറ്റർ സി എൻ ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.

കുറ്റ്യാടി ഗവ.ആശുപത്രി ആർ എം ഒ ഡോക്ടർ ഷാജഹാൻ, തോടന്നൂർ ബ്ലോക്ക് പ്രസിഡണ്ട് ശ്രീലത, തോടന്നൂർ ബി ആർ സി കോഡിനേറ്റർ രാജീവൻ മാസ്റ്റർ കുന്നുമ്മൽ ബി ആർ സി കോഡിനേറ്റർ സുനിൽ മാസ്റ്റർ എന്നിവർ സംസാരിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ മോഹൻദാസ് നന്ദി പറഞ്ഞു.

കുന്നുമ്മൽ, വില്യാപ്പള്ളി,വേളം, തിരുവള്ളൂർ, ആയഞ്ചേരി, പുറമേരി , കുറ്റ്യാടി, മണിയൂർ എന്നീ ഗ്രാമ പഞ്ചായത്തുകളിലെ പ്രസിഡൻറുമാർ മെഡിക്കൽ എക്യുപ്പ് മെൻറ്സ് കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഓഫിസിൽ വച്ച്ഏറ്റുവാങ്ങി.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP