വേളം: വരാനിരിക്കുന്ന നിയമ സഭാ തെരെഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വീണ്ടും അധികാരത്തിലെത്തിലേറിയാൽ കേരള ജനത അടിമകളായി ജീവിക്കേണ്ടി വരുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി.

കുറ്റ്യാടി നിയോജക മണ്ഡലത്തിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രധിനികൾക്ക് മണ്ഡലം കമ്മിറ്റി കാക്കുനിയിൽ നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം സംസാരിക്കുന്നത് സംഘ് പരിവാർ ഭാഷയിലാണെന്നും മുസ്ലിം ലീഗിനെ വക്രീകരിച്ചു കാണിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ
മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി.എം അബൂബക്കർ മാസ്റ്റർ അധ്യക്ഷനായി.
പാറക്കൽ അബ്ദുല്ല എം.എൽ.എ, ഉമർ പാണ്ടികശാല, എം.എ റസാഖ് മാസ്റ്റർ, അൻവർ സാദത്ത് പാലക്കാട്, റഷീദ് വെങ്ങളം, പി അമ്മദ് മാസ്റ്റർ, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, കെ.ടി അബ്ദുറഹിമാൻ, പി.പി റഷീദ്, സി.കെ അബു, തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്ദു മാസ്റ്റർ, വേളം പഞ്ചായത്ത് പ്രസിഡന്റ് നഈമ കുളമുള്ളതിൽ, എഫ്.എം മുനീർ, ചുണ്ടയിൽ മൊയ്തു ഹാജി, കെ.സി മുജീബ് റഹ്മാൻ, മലയിൽ ഇബ്റാഹിം ഹാജി, സിഎം അഹമദ് മൗലവി, വി.പി കുഞ്ഞമ്മദ് മാസ്റ്റർ, എം.എ കുഞ്ഞബ്ദുല്ല, വി.കെ അബ്ദുല്ല, ഇബ്റാഹിം മുറിച്ചാണ്ടി, കെ അഹ്മദ് ഹാജി, ആർ. യുസുഫ് ഹാജി, ഒ.സി കരിം, പുതിയിടത്ത് അബ്ദുല്ല, കെ.കെ ഹമീദ്, പി ഷാജഹാൻ, വി എം റഷാദ്, അനസ് കടലാട്ട് സംസാരിച്ചു. സ്വീകരണ പരിപാടിയോടനുബന്ധിച്ചു യൂത്ത് ലീഗ് കാക്കുനി ശാഖാ കമ്മിറ്റി നടത്തിയ റാലിയിൽ നൂറു കണക്കിനാളുകൾ പങ്കെടുത്തു.
News from our Regional Network
RELATED NEWS
