Categories
Election special

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലേക്ക് സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും യോഗം വെള്ളിയാഴ്ച

പേരാമ്പ്ര (2020 Nov 25): 2020 ഡിസംബര്‍ മാസം 14-ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കു പൊതു തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്ര ബ്‌ളോക്ക് പഞ്ചായത്തിലേക്ക് മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെയും, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഒരു അടിയന്തിരയോഗം ഉപവരണാധികാരി വിളിച്ചു ചേര്‍ക്കുന്നു.

നവംബര്‍ 27 വെള്ളിയാഴ്ച രാവിലെ 10 മണിമുതല്‍ 12 മണി വരെ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ചാണ് യോഗം. കോവിഡ് പശ്ചാത്തലത്തില്‍ രണ്ട് ഘട്ടമായാണ് യോഗം നടത്തുന്നത്.

01 മുതല്‍ 06 വരെയുളള ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും യോഗം രാവിലെ 10 മണി മുതല്‍ 11 മണി വരെയും 07 മുതല്‍ 13 വരെയുളള ഡിവിഷനുകളിലെ യോഗം രാവിലെ 11 മണി മുതല്‍ 12 മണി വരെയുമാണ് നടത്തപ്പെടുകയെന്ന് ഉപവരണാധികാരിയായ പേരാമ്പ്ര ബ്‌ളോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

RELATED NEWS


NEWS ROUND UP