കനത്ത മഴയിൽ  റോഡുകൾ വെള്ളത്തിൽ :ഗതാഗതം തടസ്സപ്പെട്ടു 

By Newsdesk | Monday September 21st, 2020

SHARE NEWS
SHARE NEWS

 

വേളം : മഴ കനത്തതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. തീക്കുനി ടൗണിൽ വെള്ളം കയറി. വാഹന ഗതാഗതവും താറുമാറായി. വെള്ളം ഉയരുന്നത് വാഹന ഗതാഗതവും താറുമാറായി. വെള്ളം ഉയരുന്നത് പല വീട്ടുകാർക്കും ഭീഷണി ഉയർത്തുന്നുണ്ട്. തീക്കുനി-അരൂർ റോഡിലും വെള്ളം ക്രമാതീതമായി ഉയരുന്നുണ്ട്.

ജാതിയേരി അംബിഡാറട്ടിൽ അബൂബക്കറിന്റെ വീടിനുമുകളിലും കുറ്റിപ്പുറം പയന്തോങ് മില്ലിനു മുൻപിലും മൂന്നുട്ടാംപറമ്പ് ക്ഷേത്രറോഡിലെ വൈദ്യുതി ലൈനിലും മരംവീണു. ജനകീയ ദുരന്തനിവാരണസേന മരങ്ങൾ മുറിച്ചുമാറ്റി. കനത്തമഴയിൽ കായക്കൊടി പഞ്ചായത്ത് 5-ാം വാർഡിലെ പുളിയഞ്ചാലിൽ പൊക്കന്റെ ഓടുമേഞ്ഞ വീടിന്റെ അടുക്കളഭാഗം തകർന്നു. പൊക്കനും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട് പുതുക്കിപ്പണിയുന്നതിന് സഹായധനം ലഭിക്കാൻ ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകി കാത്തിരിക്കുന്നതിനിടയിലാണ്. അപകടം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുറ്റ്യാടി ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *