Categories
mainnews

നരിപ്പറ്റയിൽ പ്രവാസികൾക്ക് പ്രത്യേക വാക്സിനേഷൻ ക്യാംപ്: യൂത്ത് ലീഗ് നിവേദനം നൽകി

നരിപ്പറ്റ: പ്രവാസികൾക്ക് നരിപ്പറ്റ പഞ്ചായത്തിൽ പ്രത്യേക വാക്സിനേഷൻ ക്യാംപ് ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് യൂത്ത്‌ ലീഗ് പഞ്ചായത്ത് കമ്മിറ്റി മെഡിക്കൽ ഓഫീസർക്ക് നിവേദനം നൽകി.

വിവിധ ഗൾഫ് നാടുകളിൽ നിന്നെത്തിയ പ്രവാസികൾക്ക് വാക്സിനേഷൻ സമയത്ത് ലഭിക്കാത്തത് കാരണം തിരിച്ചു പോക്കിന് ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളത്.

ഇതിന് പരിഹാരം കാണാൻ പ്രത്യേക വാക്സിനേഷൻ സൗകര്യം ഒരുക്കണമെന്ന് യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.

വാക്സിനേഷൻ എടുക്കുന്നവർക്ക് ഏർപ്പെടുത്തിയ ഒ.പി ടിക്കറ്റ് പിൻവലിക്കണമെന്നും വാക്‌സിൻ പൂർണ്ണമായും സൗജന്യമായി നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി സഹദ് പാലോൽ മെഡിക്കൽ ഓഫിസർക്ക് നിവേദനം കൈമാറി. അൻസാർ ഓറിയോൺ, മുഹമ്മദലി തിനൂർ പങ്കെടുത്തു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP