29വർഷത്തെ അധ്യാപനം;   വി പി കുഞ്ഞബ്ദുള്ള മാസ്റ്റര്‍ക്ക് എം എസ് എഫ് കായക്കൊടിയുടെ സ്നേഹാദരവ്

By Newsdesk | Monday June 8th, 2020

SHARE NEWS
SHARE NEWS

കായക്കൊടി : പുസ്തകത്തിന്റെയും ക്ലാസ് മുറികളുടെയും പരിമിതികളിൽ ഒതുക്കാതെ   വിദ്യാഭ്യാസം തലമുറകൾക്ക് പകർന്നു നൽകി ഇരുപത്തി ഒമ്പത് വർഷത്തെ അധ്യാപനത്തിൽ നിന്നും പടി ഇറങ്ങുന്ന വി പി കുഞ്ഞബ്ദുള്ള മാസ്റ്ററെ എം എസ് എഫ് കായക്കൊടി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.

കായക്കൊടി പഞ്ചായത്ത് ജന സെക്രട്ടറി മുഹമ്മദ് റാഷിക്കിന്റെ അദ്ധ്യക്ഷതയിൽ മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി സി പി അസീസ് മാസ്റ്റർ പരിപാടി ഉദ്ഘാടനം നിർവഹിച്ചു.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി വി മുഹമ്മദലി മുഖ്യാതിഥിയായി.എം എസ് എഫ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് പേരോട് ,നിയോജക മണ്ഡലം യൂത്ത് ലീഗ് ട്രഷറർ റിയാസ് മാസ്റ്റർ,എം എസ് എഫ് മണ്ഡലം ജന സെക്രട്ടറി മുഹ്‌സിൻ വളപ്പിൽ,പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഉമ്മർ മാസ്റ്റർ,പഞ്ചായത്ത് മുസ്ലിം ലീഗ് ജന സെക്രട്ടറി ഇ മുഹമ്മദ് ബഷീർ,ട്രഷറർ സി കെ പോക്കർ,പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സബീൽ ടി,ജന സെക്രട്ടറി സി കെ റാഷിദ്, ട്രഷറർ ജൗഹർ അബ്ദുള്ള,എം കെ ആലി,നവാസ് കൊടുമ,ഹാഫിസ് തൊടുവയൽ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു,ഹിജാസ് സി ടി സ്വാഗതവും,ഫൈറൂസ് നന്ദിയും പറഞ്ഞു,

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുറ്റ്യാടി ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *