വട്ടോളി : പ്രസവത്തെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ മരിച്ച വട്ടോളിയിലെ കല്ലുള്ളപറമ്പത്ത് ദിബിഷയുടെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുളള അഞ്ചംഗ സമിതി രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
ദിബിഷയുടെ വീട് സന്ദർശിച്ച് ബന്ധുക്കളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തിന് നീതി ലഭിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മന്ത്രി കുടുംബത്തെ അറിയിച്ചു.
പ്രേംരാജ് കായക്കൊടി, വി.പി. രാധാകൃഷ്ണൻ, എൻ.വി. ചന്ദ്രൻ, സി.പി. സജിത, വി. രാജൻ, ഒ.പി. സുധാകരൻ, എം. ശ്രീധരൻ, കെ.പി. കരുണൻ, വി.പി. കൃഷ്ണൻ, എന്നിവരും മന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 28-നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തെത്തുടർനാണ് ദിബിഷ മരിച്ചത്.
A five-member committee has been set up to probe Dibisha's death. Shashindran