Jul 31, 2022 11:14 AM

കുറ്റ്യാടി : പഠന രംഗത്ത് എ പ്ലസ് നേടി വിജയം വരിക്കുന്നവർ ജീവിതത്തിലും എ പ്ലസ് വിജയം നേടുന്നവരായി തീരുമ്പോഴേ വിദ്യാഭ്യാസം പൂർണ്ണതയിലെത്തുകയുള്ളൂ. അതിനായി കുട്ടികൾ മൂല്യബോധമുള്ളവരായി മാറണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ആവശ്യപ്പെട്ടു.

കുറ്റ്യാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ഈ വർഷം എസ് എസ് എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

ഈ വർഷത്തെ വിജയോത്സവം പദ്ധതിയുടെ ഉദ്ഘാടനവും ഷീജ ശശി നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പാൾ സക്കീർ, എസ് എം സി ചെയർമാൻ റഫീഖ് വി.കെ , ഹെഡ് മാസ്റ്റർ രാജൻ തുണ്ടിയിൽ, അസീസ് കുനിയേൽ, ആബിദ, സുനിത പി.കെ, ഗിരീഷ് കുമാർ ടി,മധുസദനൻ സംസാരിച്ചു. ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു.

Must be achieved in life too; Students should become A-plus achievers in life too - Sheeja Sasi

Next TV

Top Stories