Categories
headlines

ഫോണില്‍ വിളിച്ച് പിന്തുണ തേടി പാറക്കല്‍; തികഞ്ഞ ആത്മവിശ്വാസം

കുറ്റ്യാടി : നിശബ്ദപ്രചാരണ ദിവസമായ ഇന്ന് നാട്ടുകാരെ ഫോണില്‍ വിളിച്ച് വോട്ടഭ്യര്‍ഥിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ല.

അതിരാവിലെ മുതല്‍ ഓഫിസിലിരുന്ന് മണ്ഡലത്തിലെ വിവിധ തുറകളിലുള്ള വ്യക്തികളെയും സുഹൃത്തുക്കളെയും അദ്ദേഹം ഫോണില്‍ വിളിച്ചു തുടങ്ങി.

കഴിഞ്ഞ അഞ്ചു വര്‍ഷത്തെ എംഎല്‍എ ജീവിതത്തിനിടയില്‍ കണ്ടുമുട്ടിയ വ്യക്തികള്‍, യാദൃശ്ചികമായി രൂപപ്പെട്ട സൗഹൃദങ്ങള്‍, നാടിന്റെ ആശയും ആകുലതകളും പങ്കുവെക്കാറുള്ള നാട്ടുകാരണവന്മാര്‍, വിവിധ വികസന പദ്ധതികളുടെ പങ്കാളികള്‍, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍, വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍,.. അങ്ങനെ ജീവിതത്തിന്റെ നാനാതുറകളിലുള്ളവരുടെ ഫോണുകളിലേക്ക് സ്ഥാനാര്‍ഥിയുടെ വിളിയെത്തി.

തന്റെ രാഷ്ട്രീയ ജീവിതത്തില്‍ പലപ്പോഴായി വന്നുകയറിയ വ്യക്തികളുടെ നമ്പറുകള്‍ തിരഞ്ഞ് പാറക്കല്‍ വിളിക്കുമ്പോള്‍ എന്നും കൂടെയുണ്ടായിരുന്ന വികസന നായകന് ഫോണിന്റെ അങ്ങേത്തലയ്ക്കല്‍നിന്ന് നിറഞ്ഞ പിന്തുണ.

കഴിഞ്ഞ അഞ്ചു വര്‍ഷമായി ജനങ്ങള്‍ക്കിടയിലായിരുന്നു താനെന്ന് പ്രചാരണത്തിന്റെ അവസാന നിമിഷം പിന്തുണയുമായി വീട്ടിലെത്തിയവരോട് പാറക്കല്‍ അബ്ദുല്ല പറഞ്ഞു.

മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയമാണ് ഇക്കാലമത്രയും താന്‍ ഉയര്‍ത്തിപ്പിടിച്ചത്. നാടിന്റെ വികസനവും പുരോഗതിയുമാണ് ചര്‍ച്ച ചെയ്തത്. നിരാലംബര്‍ക്കും നിരാശ്രയര്‍ക്കും ഒപ്പമായിരുന്നു ജീവിതം.

വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുമൊപ്പം നിലകൊണ്ടു. അരികുവത്കരിക്കപ്പെട്ടവരുടെ ഒപ്പംനിന്നു. കൈത്താങ്ങാവേണ്ടവരെ കൂടെനിര്‍ത്തി. അടിസ്ഥാനവര്‍ഗങ്ങള്‍ക്കു വികസനമേകി.

എല്ലാവര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ കൊണ്ടുവരുന്നതിനു പരിശ്രമം നടത്തി. തന്റെ പ്രയത്‌നങ്ങളുടെ ഫലം വോട്ടര്‍മാരുടെ പ്രതികരണങ്ങളില്‍ പ്രതിഫലിക്കുന്നുണ്ടെന്നും അതിനാല്‍ തെരഞ്ഞെടുപ്പു സംബന്ധിച്ച് പൂര്‍ണ ശുഭപ്രതീക്ഷയാണെന്നും പാറക്കല്‍ പറഞ്ഞു.

യുഡിഎഫ് നേതാക്കളായ അഡ്വ. പ്രമോദ് കക്കട്ടില്‍, പി.എം അബൂബക്കര്‍, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍, കെ.പി അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയുടെ വീട്ടിലെത്തിയിരുന്നു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP