Categories
headlines

ലൈബ്രറിവണ്ടിയുമായി അദ്ധ്യാപകർ വീടുകളിലേക്ക്

വേളം : വായനാവാരാഘോഷത്തിന് തുടക്കം കുറിച്ച് അദ്ധ്യാപകർ ലൈബ്രറി വണ്ടിയുമായി വീടുകളിലേക്ക്.

ചേരാപുരം ഈസ്റ്റ് എം.എൽ.പി.സ്ക്കൂൾ അദ്ധ്യാപകരാണ് കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.

നൂറ് കുട്ടികളുള്ള സ്ക്കൂളിലെ മുഴുവൻ കുട്ടികൾക്കും ലൈബ്രറിയും വായനാ സാമഗ്രികളും വീടുകളിലെത്തിക്കും.

ആഴ്ചയിലൊരിക്കൽ ഗൃഹസന്ദർശനം നടത്തുന്ന അദ്ധ്യാപകർ പുസ്തകം മാറ്റി നൽകും.
വർഷത്തിൽ 50 പുസ്തകമെങ്കിലും ഒരു കുട്ടി വായിക്കണമെന്നാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ ഭാഗമായി മലയാളം, ഇംഗ്ലീഷ്, അറബി വായനാ മത്സരങ്ങൾ, മെഗാ ക്വിസ്,
പുസ്തക പരിചയം, വാർത്തവായന മത്സരം,അമ്മ വായന, കഥാചിത്രരചന തുടങ്ങിയവയും ഓൺലൈനിൽ സംഘടിപ്പിക്കുന്നുണ്ട്.

ലൈബ്രറി വണ്ടിയുടെ ഉൽഘാടനം വേളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ പി.ടി.എ പ്രസിഡണ്ട് ഇ.പി.സലീമിന് പുസ്തകം നൽകി നിർവഹിച്ചു.

ഹെഡ്മാസ്റ്റർ ടി.കെ.മുഹമ്മദ് റിയാസ്, കെ.ഇബ്രാഹീം, സുധ .കെ, നിഷാര.കെ, സി.പി. മിനി പ്രസംഗിച്ചു.

ചിത്രം:- ചേരാപുരം ഈസ്റ്റ് എം എൽ പി സ്ക്കൂളിന്റെ ലൈബ്രറിവണ്ടി വേളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നയീമ കുള മുള്ളതിൽ ഉൽഘാടനം ചെയ്യുന്നു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

RELATED NEWS


NEWS ROUND UP